കോൺഗ്രസ് പുനഃസംഘടന; രാജിഭീഷണിയുമായി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പരാതിപ്രളയം. പുതിയ പട്ടിക പുറത്തുവന്നതോടെ കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് രാജിഭീഷണിയുമായി രംഗത്തെത്തി. നിലവിൽ പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽ ഭൂരിഭാഗവും കെ സി വേണുഗോപാൽ പക്ഷക്കാരാണെന്നതും എ, ഐ ഗ്രൂപ്പുകാരുടെ പ്രാതിനിധ്യം വെട്ടിക്കുറച്ചതുമാണ് സി ആർ മഹേഷിന്റെ രാജിഭീഷണിക്ക് കാരണം.

ALSO READ: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയിൽ നിരവധിയിടങ്ങളിലാണ് പരസ്യപ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഡിസിസി അധ്യക്ഷന്റെ ഏകപക്ഷീയ പട്ടിക അംഗീകരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെ പരാതികളും പ്രതിഷേധങ്ങളുമായി നേതാക്കളടക്കം രംഗത്തെത്തി.

ALSO READ: ‘ഈ കൈകളിൽ എല്ലാം ഭദ്രം’; പിറന്നാൾ നിറവിൽ പൃഥ്വിരാജ്

പട്ടിക പ്രഖ്യാപിച്ചിടത്തെല്ലാം നിരവധി പ്രവർത്തകരാണ് പരസ്യപ്രതിഷേധവുമായി രംഗത്തെത്തുന്നത്. കാസര്‍കോട് മുതല്‍ തലസ്ഥാന ജില്ലയില്‍ വരെ പരാതികളുടെ പ്രവാഹമാണ്. ചില ജില്ലകളില്‍ എംപിമാരാണ് പരാതിക്കാരെങ്കിൽ മറ്റിടങ്ങളില്‍ ജില്ലാ നേതാക്കൾക്കാണ് പരാതി. മണ്ഡലം അധ്യക്ഷന്‍മാരില്‍ ഭൂരിഭാഗവും വി ഡി സതീശനും സുധാകരനും കെ സി വേണുഗോപാലും ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നും ജില്ലാ തല സമിതികളുടെ തീരുമാനം ഡിസിസി അധ്യക്ഷന്‍മാര്‍ അട്ടിമറിച്ചെന്നുമാണ് ആക്ഷേപം.

ALSO READ: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം

തിരുവനന്തപുരം ജില്ലയില്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവി, വിഡി.സതീശനായി പട്ടിക അട്ടിമറിച്ചെന്നാണ് ആക്ഷേപം. ഉള്ളൂര്‍ ബ്ലോക്കിന് കീഴിലെ ഡിസിസി അംഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡി സി സി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തില്‍ ബ്ലോക്കിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രതിഷേധയോഗം ചേരുകയാണ്. യോഗത്തില്‍ ഡി സി സി അംഗം ജേക്കബ് കെ ഏബ്രഹാമും പങ്കെടുത്തു. പ്രദേശത്തെ പോഷക സംഘടനാ നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. യോഗങ്ങള്‍ക്ക് ശേഷം ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച നടത്തുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News