ബിജെപി നേതാവിന്റെ കാൽതൊട്ട് തൊഴുത് കോൺഗ്രസ് എംഎൽഎ; വീഡിയോ

മധ്യപ്രദേശിൽ  ബിജെപി നേതാവിന്റെ കാൽതൊട്ട് വണങ്ങി കോൺഗ്രസ് എംഎൽഎ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ മുന്നോടിയായി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പരസ്പരം ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാവുന്നത്.

Also read:അക്ഷയ് കുമാറിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര പോലെയായി; താരത്തിനെതിരെ വിമർശനവുമായി ആരാധകർ

ഇൻഡോർ 1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎ സഞ്ജയ് ശുക്ലയാണ് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ കാൽ തൊട്ടു വണങ്ങിയത്.ഇൻഡോറിലെ ഗോമ്മത്ഗിരി ക്രോസിംഗിൽ നടന്ന ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. പരിപാടിക്കിടെ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് വന്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News