കോണ്‍ഗ്രസിനും എംഎന്‍എഫിനും വന്‍തിരിച്ചടി; ആശ്വസിച്ച് ബിജെപി

മിസോറാമില്‍ ഭരണപക്ഷത്തിന്റെ പ്രതീക്ഷകളെല്ലാം കാറ്റില്‍പറത്തി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമില്‍ മണിപ്പൂര്‍ കലാപം, കുടിയേറ്റം, അഴിമതി എന്നിവയാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഇടംപിടിച്ചത്. ഭരണവിരുദ്ധ വികാരം ശക്തമായി നിലനിലക്കുന്നുണ്ടെന്ന കാര്യത്തെ നിരന്തരം എതിര്‍ത്തിരുന്ന എംഎന്‍എഫ്, പോസ്റ്റല്‍ വോട്ടെണ്ണി തുടങ്ങിയപ്പോഴെ പരാജയം മുന്നില്‍ കണ്ടിരുന്നു. ഇടയ്ക്ക് ഭരണകക്ഷിക്ക് മുന്‍തൂക്കം ലഭിച്ചെങ്കിലും ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 20 സീറ്റുകളിലധികം ലീഡ് നേടി തുടങ്ങിയിരുന്നു. ഒരു ഘട്ടത്തില്‍ 29 സീറ്റുകളില്‍ സെഡ്പിഎം ലീഡ് ചെയ്തിരുന്നു ഇപ്പോഴത് 26 സീറ്റാണ്.

ALSO READ:  ‘സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ച മുന്‍പ് വരെ ക്ലാസ്സ്’:വിമര്‍ശനം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തൃഷ

ഐസോള്‍ ഈസ്റ്റ് -1 മണ്ഡലത്തില്‍ മുഖ്യമന്ത്രി സോറംതംഗ പിന്നിലാണ്. ആകെയുള്ള നാല്‍പതു സീറ്റുകളില്‍ എംഎന്‍എഫ് സെഡ്പിഎം കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് കടുത്ത മത്സരം കാഴ്ചവെച്ചത്. എന്നാല്‍ വോട്ടെടുപ്പ് പുരോഗമിച്ചതോടെ എംഎന്‍എഫ് പതിനൊന്നു സീറ്റുകളിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി മിസോറാമില്‍ തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഇവിടെയും വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു നേടിയ ബിജെപി രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

ALSO READ: കാസര്‍ഗോഡ് ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം;പള്ളി വികാരി അറസ്റ്റില്‍

ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മിസോറാമില്‍ സെഡ്പിഎം മുന്നേറുമെന്നും തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുന്ന സെഡ്പിഎം അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ചെറുകക്ഷികളെ ഒപ്പം നിര്‍ത്തിയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അങ്കത്തിനിറങ്ങിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം ഈ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യപ്രകാരമാണ് ഡിസംബര്‍ 3ന് നടക്കേണ്ട വോട്ടെണ്ണല്‍ ഇന്നത്തേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News