‘ഇന്നത്തെ കോൺഗ്രസ് നാളത്തെ BJP; കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരം’: എം വി ഗോവിന്ദൻ

mv govindan master

തൃശൂർ: ബിജെപിയിൽ കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയാണ്. കരുണാകരൻ്റെയും ആൻ്റണിയുടെയും മക്കൾ പോയത് കണ്ടതാണല്ലോ. എംഎൽഎയും എംപിയെ യും ബിജെപിക്ക് നൽകിയത് കേരളത്തിൽ കോൺഗ്രസാണ്. തൃശൂരിലെ കോൺഗ്രസ് തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ADGP ക്കെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണം അട്ടിമറിക്കാനാകില്ല. അൻവറിന് പിന്നിൽ ആരുമില്ല, അൻവർ മാത്രമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികം അല്ലെന്ന് എംഎ ബേബി. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ മുൻപേ പുറത്തുവന്നതാണ്. ഇപ്പോൾ കാര്യമായ പുരോഗതി ഉണ്ടായി എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിക്കാത്ത കാര്യമല്ല എന്നും എംഎ ബേബി.

Also Read; വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിഷയം; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

മുൻപ് കേരളത്തിലെ കോൺഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോവുന്നത് ഇപ്പോൾ ഒരു പൊതു പ്രവണതയാണ്. കെപിസിസി അധ്യക്ഷൻ അടക്കം ഇത്തരത്തിലുള്ള നിലപാട് പരസ്യമാക്കിയതാണ്. കോൺഗ്രസ് നേതൃത്വം വേണ്ട ജാഗ്രത പുലർത്തും എന്നാണ് കരുതുന്നത് എന്നും എംഎ ബേബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News