മഹുവയ്‌ക്കെതിരെ വോട്ടു ചെയ്തു; കോണ്‍ഗ്രസ് എംപിക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി ആരോപണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസ് എംപി എത്തിക്‌സ് കമ്മിറ്റി അംഗവുമായ പ്രണീത് കൗറിനെ സസ്‌പെന്റ് ചെയ്തു. റിപ്പോര്‍ട്ടിനെ അംഗീകരിച്ച ആറു അംഗങ്ങളിലൊരാളാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയായ കൗര്‍. നാലു അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു. ബിജെപിയെ സഹായിക്കാന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രണീത് കൗറിനെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

ALSo READ:  പരിനീതി ചോപ്ര തന്റെ “പെൺ സംഘവുമായി” മാലിദ്വീപിൽ; ഹണിമൂണിനെ കുറിച്ച് ചോദിച്ച് ആരാധകർ

മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ ബിജെപി എം.പി നിഷികാന്ത് ദുബെ, പ്രണീത് കൗറിന്റെ പിന്തുണയെ പ്രശംസിച്ചു. ‘പഞ്ചാബ് എക്കാലവും ഇന്ത്യയുടെ ഐഡന്റിറ്റിക്കും ദേശീയ സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്നും, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ജിയും കോണ്‍ഗ്രസ് പാര്‍ട്ടി എംപി പ്രണീത് കൗറും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. പഞ്ചാബിലെ ധീരരായ മനുഷ്യരോട് ഇന്ത്യ അന്നും ഇന്നും എന്നും നന്ദിയുള്ളവരായിരിക്കും.’- ദുബെ കുറിച്ചു.

ALSO READ: ഗുരുഗ്രാമിൽ ബസിന് തീപിടിച്ചു; 2 പേർ മരിച്ചു

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണത്തോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. ഇത് സംബന്ധിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കത്ത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന് ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അനിഷേധ്യമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ദേഹാദ്രായിയുടെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News