സംസ്ഥാന വികസനത്തിന് ഇടംകോലിട്ട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍

സംസ്ഥാന വികസനത്തിന് ഇടംകോലിട്ട് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. NH 66 ദേശീയ പാതയുടെ വീതി കൂട്ടുന്നതിനെതിരെ ടി എന്‍ പ്രതാപന്‍ എംപിയും തിരുവനന്തപുരം അങ്കമാലി എംസി റോഡിന് സമാന്തരമായി നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കുന്നതിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പിയും കേന്ദ്രത്തിന് കത്ത് നല്‍കി. അനാവശ്യമായ വികസനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കത്ത് നല്‍കിയത്.

സംസ്ഥാന റോഡ് ഗതാഗതത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കൈകൊണ്ട് വികസനപാതയിലൂടെ കേരളം മുന്നേറുമ്പോഴാണ്‌ ഇതിന് തടസം സൃഷ്ടിക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ശ്രമിക്കുന്നത്. എന്‍ എച്ച് 66 ദേശീയ പാതയുടെ വികസനത്തിന്റെ ഭാഗമായി വീതി കൂട്ടുന്നത് ശരിയായ നടപടിയല്ല. 45 മീറ്റര്‍ വീതിക്ക് പകരം 30 മീറ്ററിന്റെ ആവശ്യമേയുള്ളൂ എന്നും പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംപി കേന്ദ്രത്തിന് കത്ത് നല്‍കി. സമാനമായ രീതിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും കേന്ദ്രത്തെ സമീപിച്ചു.

തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ എംസി റോഡിനു സാമാന്തരമായി നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ കേന്ദ്രം ഇടപെടണമെന്നും നിലവിലെ എംസി റോഡിന് സാമാന്തരമായി മറ്റൊരു നാലുവരി പാത നിര്‍മ്മിക്കുന്നത് ആശാസ്ത്രീയവും സാമ്പത്തിക ധൂര്‍ത്തുമാണെന്നും ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ സമീപിച്ചു. സംസ്ഥാനത്തെ ഗതാഗത കുരുക്കിനും സുഗമമായ യാത്രയ്ക്കും ഏറെ സഹായകമാക്കുന്ന രണ്ടു പദ്ധതികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രത്തെ സമീപിച്ചത്.കേരളത്തിലെ വികസനത്തിന് എതിര് നില്‍ക്കുന്ന കേന്ദ്ര സമീപനത്തിന് ചുക്കാന്‍ പിടിക്കുക കൂടിയാണ് കോണ്‍ഗ്രസ് എംപിമാര്‍ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News