ബിജെപിക്ക് വിലയ്ക്ക് വാങ്ങാനായി ചന്തയിൽ വില്പനയ്ക്ക് വച്ചപോലെയാണ് ഇന്ത്യയിലെ കോൺഗ്രസ് എംപിമാർ; ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വിലക്ക് വാങ്ങാനായി ചന്തക്ക് വിൽപനക്ക് വച്ച പോലെ വച്ചിരിക്കയാണ് ഇന്ത്യയിൽ കോൺഗ്രസ് എംപിമാരെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മാസ്റ്റർ പറഞ്ഞു. വലതു പക്ഷ വൽക്കരണ ത്തിൻ്റെ ഏറ്റവും പ്രധാന ചുമതല ഏറ്റെടുത്ത് മാധ്യമ ശ്യംഖലയാകെ രണ്ടര വർഷമായി പ്രവർത്തിക്കുന്നു. ഹിന്ദുത്വ വൽക്കരണ ത്തിന് ഈ നാടിനെ വിട്ടു കൊടു ക്കണോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൻ്റെ ഉള്ളടക്കമെന്നും വടകരയിൽ അദ്ദേഹം പറഞ്ഞു.

Also Read: വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും സര്‍വകാല റെക്കോര്‍ഡ്; റെക്കോര്‍ഡ് നേട്ടവുമായി കേരളം

വലതുപക്ഷവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന ചുമതല ഏറ്റെടുത്ത് മാധ്യമ ശ്യംഖലയാകെ രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മാധ്യമ ശുംഖലയ്ക്ക് മാത്രമാണ് മാറ്റമില്ലാത്തത്. ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള അതേ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തകര്‍ക്കാന്‍ ശ്രമം അവര്‍ നടത്തുന്നു. ഇതിനെയൊക്കെ വരികള്‍ക്കിടയില്‍ വായിച്ച് മനസിലാക്കണം.

Also Read: ‘ഇല്ലാത്ത മുഴുപ്പ് പറഞ്ഞ് എന്നെ പേടിപ്പിക്കരുത്’; തുഷാർ വെള്ളാപ്പള്ളിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പി സി ജോർജ്

മതനിരപേക്ഷത ഉള്‍ക്കൊള്ളുന്ന സനാതന ഹിന്ദുവാണെന്ന് അവകാശ പ്പെട്ടയാളായിരുന്നു ഗാന്ധി. ചിക്കാഗോ പ്രസംഗം നടത്തിയ വിവേകാനന്ദന്‍ വിശ്വാസിയായിരുന്നു എന്നാല്‍ മതനിരപേക്ഷത യുടെ ആളാണ്. വര്‍ഗീയ വാദികള്‍ വിശ്വാസികളല്ല. അതാണ് മോദിയും സംഘവും. ഹിന്ദുത്വ എന്ന വര്‍ഗീയ രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ്. അതിന്റെ ഭാഗമല്ല ഹിന്ദുക്കള്‍. വിശ്വാസികള്‍ വര്‍ഗീയ വാദികളല്ല. അധികാരത്തിന് വേണ്ടി രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുന്നതാണ് വര്‍ഗീയതയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News