സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക് തന്നെ. സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് അറിയിച്ചു. തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കും.

Also Read; എസ്റ്റേറ്റ് തൊഴിലാളികൾക്ക് മനോഹരമായ വീടുകൾ; ലയങ്ങൾക്ക് പകരമായി വീടുകൾ നൽകിയ റിയാ എസ്റ്റേറ്റ് മാതൃക

ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റായിരുന്നു. കണ്ണൂർ, കാസർകോട്, വടകര സീറ്റുകളിലും അവകാശ വാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നിലവിൽ ലീഗിന് 2 സീറ്റ് മാത്രമാണുള്ളത്. കേരള കോൺഗ്രസ്സിനും ആർഎസ്പിക്കും ഓരോ സീറ്റ് വീതവും. സീറ്റ് വിഭജനം അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിലാണുണ്ടാവുക. ഈ മാസം 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.

Also Read; കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം; സംഭവം പാലക്കാട് വല്ലപ്പുഴയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News