ഉപവാസസമരത്തിനിടയിൽ പുട്ടടി, വീഡിയോയിൽ കുടുങ്ങി നേതാക്കൾ

കോട്ടയത്ത് കെപിസിസി നിർദ്ദേശിച്ച ഉപവാസസമരത്തിനിടയിൽ നേതാക്കളുടെ പുട്ടടി. രാഹുൽ ഗാന്ധി വിഷയത്തിൽ ഉച്ചയോടെ സമരം അവസാനിപ്പിച്ചാണ് ഡിസിസി നേതാക്കൾ ഭക്ഷണം കഴിക്കാൻ കയറിയത്.

എല്ലാ ഡിസിസികളും രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെ ഉപവാസസത്യാഗ്രഹം സംഘടിപ്പിക്കണമെന്നായിരുന്നു KPCC യുടെ നിർദ്ദേശം. കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി.ടി ബൽറാമായിരുന്നു. കാലത്ത് ഉപവാസം ഇരുന്ന ശേഷം നാല് മണി വരെ കാത്തുനിൽക്കാതെ വി.ടി ബൽറാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നീ നേതാക്കൾ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ബിരിയാണി കഴിക്കാൻ കയറി. ഇതിന്റെ വീഡിയോ ഒരു യൂത്ത് കോൺഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താൻ കെപിസിസിയുടെ നിർദേശമുണ്ടായിരുന്നു. അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ, നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദ്ദേശവുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News