കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറയാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ല; മന്ത്രി കെ രാജന്‍

എല്ലാ രീതിയിലും കേരളത്തെ വലിഞ്ഞു മുറുക്കാന്‍ ശ്രമിച്ചിട്ടും കേന്ദ്രത്തിനെതിരെ ഒരു വാക്കു പോലും പറയാന്‍ ശ്രമിക്കാതെ കേരളത്തെ പെരുവഴിയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി കെ രാജന്‍. കേരളം ദുരിതത്തിലാകട്ടെ എന്ന് കേന്ദ്രം ചിന്തിക്കുന്നതിനൊപ്പം കോണ്‍ഗ്രസും ചിന്തിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ വടകര നവകേരള സദസില്‍ പറഞ്ഞു.

Also Read:  മാനസികമായി പീഡിപ്പിക്കുന്നു, സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി; റോബിന്‍ ബസുടമ ഗിരീഷിനെതിരെ പരാതിയുമായി സഹോദരന്‍

ലോകസഭയില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം പി മാര്‍ കേരളത്തിനു വേണ്ടി ഒരു വാക്കു പോലും പറയാന്‍ തയ്യാറല്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടു പോലും അവര്‍ തയ്യാറല്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചിട്ടും കേന്ദ്രം കേരളത്തെ ദുരിതത്തിലേക്ക് തള്ളിയിടാനാണ് ശ്രമിച്ചതെന്ന് മന്ത്രി സദസില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News