മാധ്യമപ്രവര്‍ത്തകനെതിരെ കൊലവിളിയും സൈബര്‍ ആക്രമണവുമായി കോണ്‍ഗ്രസ്; ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച് പിസി വിഷ്ണുനാഥും

congress-cyber-attack

പാലക്കാട് കോണ്‍ഗ്രസിന് ലഭിച്ച എസ്ഡിപിഐ പിന്തുണ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് അനുകൂല വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമെ ഫേസ്ബുക്കില്‍ പരസ്യമായും വിദ്വേഷ പ്രചാരണം ശക്തമാണ്. കൊലവിളിക്ക് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥിന്റെ പിന്തുണയുമുണ്ട്.

റിപ്പോര്‍ട്ടറെ കൈപ്പാങ്ങിന് കിട്ടിയാല്‍ തീര്‍ത്തേക്കണമെന്നാണ് ഫേസ്ബുക്കിലെ കൊലവിളി. മാധ്യമപ്രവര്‍ത്തകന്റെ ഫോട്ടോ അടക്കം പ്രസിദ്ധീകരിച്ചാണ് കൊലവിളി. തെറിവിളിയോടെയുള്ള കാര്‍ഡും പ്രചരിപ്പിക്കുന്നുണ്ട്.

Read Also: ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു

ഇവനെയൊക്കെ തെരുവില്‍ നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് കേരള എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കമന്റ് വന്നു. നിസാര്‍ കുമ്പില എന്ന വെരിഫൈഡ് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി വന്നത്. ഈ പോസ്റ്റിനാണ് വിഷ്ണുനാഥ് ലൈക്ക് അടിച്ചത്.

News summary: Congress supporters cyber attack on journalist who reported on SDPI support for Congress in Palakkad. Apart from pro-Congress WhatsApp groups, hate campaign is also strong on Facebook.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration