നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ കോണ്‍ഗ്രസിനുനേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ബിജെപിയെ നേരിടേണ്ടത്, അവര്‍ രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിര്‍ത്തുകൊണ്ടാകണമല്ലോ എന്നും കാണ്‍ഗ്രസിന് അതിന് കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ALSO READബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുന്നു: മന്ത്രി മുഹമ്മദ് റിയാസ്
കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ കമല്‍നാഥിന്റെ പ്രചരണ രീതി എന്തായിരുന്നു. ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ് നില്‍ക്കുന്ന രീതിയിലായിരുന്നില്ലെ അത്. ഇത്തരത്തിലുള്ള ദുര്‍ഗതി ഉണ്ടാക്കിവെച്ചത് കോണ്‍ഗ്രസാണ് എന്ന് നാം തിരിച്ചറിയണം. കോണ്‍ഗ്രസ് ഇത് തിരിച്ചറിയണം,ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണം.
ALSO READചത്തീസ്‌ഗഢില്‍ ഒപ്പത്തിനൊപ്പമോടി ബിജെപിയും കോണ്‍ഗ്രസും; ഇഞ്ചോടിഞ്ച് പോരാട്ടം
രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇന്ന് രാജ്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷെ അത് ഞങ്ങള്‍ ഒറ്റക്ക് നിര്‍വഹിക്കും എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടാല്‍ അത് സാധിക്കില്ല എന്നാണ് ഈ കടുത്ത അനുഭവം കാണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here