പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാൻ കോൺഗ്രസ് വിമതൻ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയായ സെൽവനാണ് സ്ഥാനാർത്ഥി പട്ടികയിൽ. വിമതനായാണ് സെൽവൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉപതെരഞ്ഞടുപ്പിൽ മത്സരിക്കുന്നത്. ഓട്ടോറിക്ഷ ചിഹ്നത്തിലാണ് സെൽവൻ ജനവിധി തേടുന്നത്.
മുൻ എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളിൽ പ്രതിഷേധിച്ച് പാലക്കാട് കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി കൊഴിഞ്ഞപോകുന്നത് തുടരുന്നു. ഏറ്റവും ഒടുവിൽ ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷാണ് കോൺഗ്രസിൽനിന്ന് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയും പാർട്ടിയിൽനിന്ന് പുറത്തുവന്നിരുന്നു. കോൺഗ്രസിൽനിന്ന് വിട്ടുവന്നവരെല്ലാം ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനുവേണ്ടി പ്രചരണം ആരംഭിച്ചിട്ടുണ്ട്.
Also Read: ഡോ. വി ശിവദാസന്‍ എംപിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ
ഷാഫി പറമ്പിൽ ബിജെപിയുമായി ഉണ്ടാക്കിയ ഡീലാണ് പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിലേക്ക് എത്തിച്ചതെന്ന് പി സരിനും ഷാനിബും ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിലും ബിജെപിയുമായി ഡീൽ ഉണ്ടെന്ന ആരോപണവും പാലക്കാട് പാർട്ടി വിട്ട നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളിലൊന്നും കൃത്യമായ മറുപടി നൽകാൻ ഷാഫി പറമ്പിലിനോ വി ഡി സതീശനോ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളിൽ ന്യായീകരിക്കാൻ രംഗത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളുടെ മുന്നിൽ അപഹാസ്യനാകുകയും കത്തിനെക്കുറിച്ചുള്ള ചോദ്യം നേരിടാതെ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here