ദില്ലിയില്‍ കോണ്‍ഗ്രസ് എഎപി സീറ്റ് ധാരണയായി ; ഏഴില്‍ നാലിലും എഎപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി ധാരണയായി. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും.ഒരു സീറ്റിനെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതും പരിഹരിച്ചെന്നാണ് വിവരം. നോര്‍ത്ത് വെസ്റ്റ് സീറ്റിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. പകരം കിഴക്കന്‍ ദില്ലിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. നേരത്തെ, ആം ആദ്മി പാര്‍ട്ടി നോര്‍ത്ത് വെസ്റ്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഈ സീറ്റ് തന്റെ അക്കൗണ്ടില്‍ വരണമെന്ന് ആഗ്രഹിച്ചതാണ് തര്‍ക്കം നീളാന്‍ കാരണം.

ALSO READ : സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളാണ് – ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ദില്ലി .ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന നാല് സീറ്റുകളാണ് ദില്ലി, സൗത്ത് ദില്ലി, വെസ്റ്റ് ദില്ലി, ഈസ്റ്റ് ദില്ലി എന്നിവയാണ്.

ALSO READ: സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക്; പാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ

ഗുജറാത്തില്‍ ആം ആദ്മി 2 സീറ്റില്‍ മത്സരിക്കും. അതേസമയം ഹരിയാനയിലെ 10 സീറ്റില്‍ കോണ്‍ഗ്രസ് 9 ലും എ എ പി ഒരു സീറ്റിലും മത്സരിക്കും. ചണ്ഡിഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഗോവയില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് ഒരു സിറ്റ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News