വി.ഡി സതീശനും പാലോട് രവിക്കുമെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ ലേലം വിളിച്ച് വിറ്റ പാലോടന്‍ ആന്‍ഡ് പറവൂരാന്‍ കമ്പനി തുലയട്ടെയെന്ന് പോസ്റ്റര്‍. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റുകള്‍ വില്പനയ്ക്ക് എന്നും പോസ്റ്ററില്‍ പരാമര്‍ശം. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
പുന:സംഘടന സൃഷ്ടിച്ച അമര്‍ഷം കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞ് പുകഞ്ഞ് ഇപ്പോള്‍ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നു കഴിഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് നിയമത്തിലെ എതിര്‍പ്പ് പരസ്യമാക്കി തിരുവനന്തപുരം ഉള്ളൂര്‍ ബ്ലോക്കില്‍ നേതാക്കള്‍ ഉള്‍പ്പെടെ 800 പേര്‍ രാജിവച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ കൂടി തലസ്ഥാന നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. വി.ഡി സതീശനും പാലോട് രവിക്കുമെതിരെയാണ് പോസ്റ്ററുകളില്‍ പരാമര്‍ശം.
കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ ലേലം വിളിച്ച് വിറ്റ പാലോടന്‍ ആന്‍ഡ് പറവൂരാന്‍ കമ്പനി തുലയട്ടെയെന്നും തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിയ പിരിവ് വീരന്‍, നാടക നടന്‍ പാലോടന്റെയും അഹങ്കാരമൂര്‍ത്തി പരവൂര്‍ രാജാവിന്റെയും നടപടിയില്‍ പ്രതിഷേധിക്കുക എന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റുകള്‍ വില്പനയ്ക്ക് എന്നും പോസ്റ്ററുകളില്‍ ആക്ഷേപിക്കുന്നു. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബോക്ക് പ്രസിഡന്റ് സ്ഥാനത്തെയ്ക്ക് പണം വാങ്ങി ആളെ നിയമിക്കുന്നുവെന്ന ആരോപണം എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്നതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരായ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here