അഴിമതി തന്നെ, തൊടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി പണം വാങ്ങി; വെളിപ്പെടുത്തി പ്രസിഡന്റ്

കൊല്ലം തൊടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി പണം വാങ്ങിയെന്ന് ബാങ്ക് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കെസി പക്ഷക്കാരനായ പ്രസിഡന്റ് തൊടിയൂര്‍ രാമചന്ദ്രന്‍ പാര്‍ട്ടിയെ കുരുക്കിയത്.

കഴിഞ്ഞ ദിവസം തൊടിയൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ പുതിയ മണ്ഡലം ഭാരവാഹികളുടെ ചുമതല ഏല്‍ക്കലിനും തൊടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ നിശ്ചയിക്കാനും ജില്ലാ ബ്ലോക്ക് മണ്ഡലം ബൂത്ത് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ 120തോളം പേര്‍ പങ്കെടുത്ത യോഗത്തിലാണ് നിലവിലെ പ്രസിഡന്റ് തൊടിയൂര്‍ രാമചന്ദ്രന്‍ തനിക്കെതിരെ ഉയര്‍ന്ന നിയമന അഴിമതി ആരോപണത്തിന് താനല്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് പണം വാങ്ങിയതെന്ന് വെളിപ്പെടുത്തിയത്.

Also Read: കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി വിദേശനിര്‍മ്മിത ടയര്‍ കമ്പനി

25 വര്‍ഷമായി ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന തൊടിയൂര്‍ രാമചന്ദ്രന്‍ ഇനി മാറി നില്‍ക്കണമെന്ന് ഐ എന്‍ റ്റി യുസി തൊടിയൂര്‍ മണ്ഡലം പ്രസിഡന്റ് ഷാജി കൃഷ്ണയും കല്ലേലി ഭാഗം മുന്‍ മണ്ഡലം പ്രസിഡന്റ് രമണനും യോഗത്തില്‍ ആവശ്യപ്പെട്ടു.
മറ്റ് ചിലര്‍ ബാങ്ക് പ്രസിഡന്റിന്റെ സ്വത്തിനെ കുറിച്ച് അന്വേഷണം വെണമെന്നും ആവശ്യപ്പെട്ടു. തൊടിയൂര്‍ പഞ്ചായത്ത് മേഖലയില്‍ 5 ബ്രാഞ്ചുള്ള ബാങ്കില്‍ 25 വര്‍ഷത്തിനിടെ 50 ഓളം നിയമനങ്ങള്‍, ഒടുവില്‍ നടന്ന നിയമനത്തിന് 10 ലക്ഷം രൂപ വാങ്ങിയെന്ന് എ-ഐ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതിനെ തുടര്‍ന്നാണ് തൊടിയൂര്‍ രാമചന്ദ്രന്‍ തന്റെ കൈ ശുദ്ധമാണെന്നും തന്റെ കുടുമ്പത്തിലെ ആര്‍ക്കും ബാങ്കില്‍ നിയമനം നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് പണം വാങ്ങി നിയമനം നല്‍കിയതെന്നും തുറന്നടിച്ചത്.

Also Read: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മരിച്ച മണ്ഡലം പ്രസിഡന്റിന്റെ തലയില്‍ ചാരി രക്ഷപെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്.അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ കെസി പക്ഷത്തേക്ക് ചേക്കേറിയ തൊടിയുര്‍ രാമചന്ദ്രനെ എ-ഐ വിഭാഗം ഒറ്റപ്പെടുത്തി ബാങ്കിന്റെ ഭരണം പിടിച്ചെടുക്കുമെന്ന് ഉറപ്പായി ഐ ഗ്രൂപ്പ് നേതാവ് കെസി രാജന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News