ഷാഫിയുടെ ഏകാധിപത്യം; പാലക്കാട് കോൺഗ്രസിൽ മനം മടുത്ത് പ്രവർത്തകർ പാർട്ടി വിടുന്നു

Members Leave Congress

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിവിട്ട് കൂടുതൽ പ്രവർത്തകർ. ദളിത് കോൺഗ്രസ്‌ പിരായിരി മണ്ഡലം പ്രസിഡന്റ്‌ കെ എ സുരേഷ് പാർട്ടി വിടുന്നു. ഷാഫിയുടെ ഏകധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് കെ എ സുരേഷ് രാജിവെക്കുന്നത്. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർട്ടിയിൽ നേട്ടമെന്നും സുരേഷ് പറഞ്ഞു. അവഗണനയെക്കുറിച്ച് പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നു സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു. ഇനി മണ്ഡലത്തിൽ സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് പറഞ്ഞു.

നേതാക്കളുടെ പ്രവൃത്തിയിൃലുള്ള കുടത്ത അതൃപ്തിയിൽ കൂടുതൽ പ്രവർത്തകരാണിപ്പോൾ പാലക്കാട് പാർട്ടി വിടുന്നത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയും കോൺ​ഗ്രസിനകത്തെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും മണ്ഡലത്തിൽ സരിന് വേണ്ടി പ്രവർത്തിക്കുമെന്നും പറഞ്ഞിരുന്നു.

Also Read: മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിംവിരുദ്ധതയല്ലെന്ന് സമസ്ത നേതാവ്; ‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് മുസ്ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമം’

ഇന്നലെ പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വേണ്ടി പ്രവർത്തകരുമായി വി കെ ശ്രീകണ്ഠൻ എംപി സംസാരിച്ചിരുന്നുവെങ്കിലും. പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here