ജനകീയ സെമിനാർ മാതൃകയിൽ കോൺഗ്രസിന്റെ ‘ജനസദസ്സ്’; ലീഗിനെയും കൂടെക്കൂട്ടും

ഏകീകൃത സിവിൽകോഡിനെതിരെ സിപിഐഎം സംഘടിപ്പിച്ച ജനകീയ സെമിനാർ മാതൃകയിൽ ‘ജനസദസ്സ്’ എന്ന പേരിൽ സെമിനാർ നടത്താൻ കോൺഗ്രസ് ധാരണ. ജൂലൈ 22ന് കോഴിക്കോട് വെച്ചാണ് ‘ബഹുസ്വരതയെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് സെമിനാർ സംഘടിപ്പിക്കുക.

ALSO READ: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ  നല്‍കുന്നത് പൂർണമായി നിർത്തലാക്കാന്‍ കേന്ദ്രം

ചടങ്ങിൽ വിവിധ മത- സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സൂചന. എന്നാൽ ഇടതുപക്ഷ പ്രതിനിധികളെ ചടങ്ങിൽ ക്ഷണിച്ചേക്കില്ല. സിവിൽകോഡ് കോൺഗ്രസിന്റെ നിലപാടില്ലായ്മയെ യു.ഡി.എഫ് നേതൃയോഗത്തിൽ ലീഗ് വിമർശിച്ചിരുന്നു. ഇതോടെ ഇടഞ്ഞുനിൽക്കുന്ന ലീഗിനെയും കൂടെക്കൂട്ടി വിശ്വാസ്യത തിരികെപ്പിടിക്കാൻ കൂടിയാകും സെമിനാറിലൂടെ കോൺഗ്രസ് ശ്രമിക്കുക.

ALSO READ: പ്രതിപക്ഷ നേതാവും കെ സുധാകരനും സംഘപരിവാറിന്റെ സ്ലീപ്പിംഗ് ഏജന്റുമാർ; മന്ത്രി മുഹമ്മദ് റിയാസ്

ഏകികൃത സിവിൽകോഡ് വിഷയം പൊതുമധ്യത്തിൽനിൽക്കേ വ്യക്തമായ നിലപാടെടുക്കാൻ സാധിക്കാതെ കോൺഗ്രസ് പരുങ്ങലിലായിരുന്നു. സിവിൽ കോഡിനെതിരെ വിവിധ മത സാമുദായിക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സിപിഐഎം ജനകീയ സെമിനാർ സംഘടിപ്പിച്ചത് കോൺഗ്രസിനെ കൂടുതൽ പരുങ്ങലിലാക്കിയിരുന്നു. ഇതോടെയാണ് കോൺഗ്രസ്സും ജനസദസ്സ് എന്ന ആശയവുമായി മുന്നോട്ടുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News