പ്രതിപക്ഷ ഐക്യത്തിൽ എഎപി കൈകോർക്കുമോ?

ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രത്തിനെതിരെ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നീക്കങ്ങൾ ചടുലമാക്കി കോൺഗ്രസ്. ദില്ലി മദ്യനയ അഴിമതി ആരോപണക്കേസിൽ അരവിന്ദ് കേജ്‌രിവാളിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നീക്കം. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നത് വേഗത്തിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശനിയാഴ്ച ആംആദ്മി കണ്‍വീനര്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ഫോണില്‍ ബന്ധപ്പെട്ടു. അടുത്തിടെ സമാപിച്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ എഎപി നേതാവ് സഞ്ജയ് സിംഗ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

പ്രതിപക്ഷ ഐക്യത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍, തേജസ്വി യാദവ്, എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഖാര്‍ഗെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പുറമേ നിതീഷ് കുമാറും തേജസ്വി യാദവും പ്രതിപക്ഷ കൂട്ടായ്മയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍, തേജസ്വി യാദവ്, എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഖാര്‍ഗെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തെ അണിനിരത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. വിവിധ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളെ വിളിച്ച് അടുത്ത ദിവസങ്ങളിലായി യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News