തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകുന്നതിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് ഖര്‍ഗെ പറഞ്ഞു. ഇക്കാര്യമറിയിച്ച് ഖര്‍ഗെ ഇന്ത്യാ സഖ്യ നേതാക്കള്‍ക്ക് കത്തയച്ചു.

Also read:പാലക്കാട് കോഴിഫാമിലുണ്ടായ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തു ചത്തു

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ശബ്ദമുയര്‍ത്തേണ്ടത് കടമയാണെന്ന് കത്തില്‍ പരാമർശിച്ചു. പോളിങ് ശതമാനം പുറത്തുവിടുന്നതില്‍ കാലതാമസവും കണക്കുകളില്‍ പൊരുത്തക്കേടുകളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാണെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്നും ഖര്‍ഗെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News