കോണ്‍ഗ്രസ് ഉപരോധത്തില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം

കൊച്ചി കോര്‍പ്പറേഷന് മുന്നിലെ കോണ്‍ഗ്രസ് ഉപരോധത്തില്‍ ഉന്തും തള്ളും. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. വഴി തടഞ്ഞ് സമരം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതാണ് സംഘര്‍ഷത്തിന് കാരണം.

ജീവനക്കാരെ ഉള്‍പ്പെടെ ആരെയും ഓഫീസിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഓഫീസിലേക്ക് എത്തുന്ന ജീവനക്കാരെ കടത്തിവിടില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. എന്നാല്‍, ഇത് അനുവദിക്കാനാവില്ലെന്നും ഓഫീസിന്റെ വഴിയടച്ചുള്ള സമരം പാടില്ലെന്നും പൊലീസും അറിയിക്കുകയായിരുന്നു.

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പന്തല്‍കെട്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. രാവിലെ അഞ്ച് മണിക്ക് തുടങ്ങിയ സമരം വൈകിട്ട് അഞ്ചിന് അവസാനിക്കും.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ 9 മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. എന്നാല്‍ 8 മണിയോടെ ജീവനക്കാര്‍ എത്തി തുടങ്ങും. അവരെ തടയുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News