ബിജെപിയിലേക്കുള്ള കാലുമാറ്റം; കൊല്ലത്ത് പത്മജ വേണുഗോപാലിന്റെ കോലം കത്തിച്ചു

ബിജെപിയിലേക്കുള്ള കാലുമാറ്റത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് പത്മജ വേണുഗോപാലിന്റെ കോലം കത്തിച്ചു. മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം എസ് ശോഭയുടെ നേതൃത്വത്തിൽ മൺട്രോതുരുത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പത്മജയുടെ കോലം കത്തിച്ചത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറിൽ നിന്നാണ് പത്മജ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ആദ്യം പത്മജ വാർത്തകളെ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

Also Read: കർഷക പ്രതിഷേധം; കർഷകന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് – ഹരിയാന ഹൈക്കോടതി

കോണ്‍ഗ്രസിലുള്ള അവഗണനയില്‍ മടുത്താണ് കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയത്. എല്ലാം എനിക്കു തന്നു എന്നവര്‍ പറയുന്നു. ഞാന്‍ കഴിഞ്ഞ ഇലക്ഷനില്‍ തോറ്റപ്പോള്‍ തന്നെ, ആരാണ് എന്നെ തോല്‍പ്പിച്ചതെന്ന് അറിയാം. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ മനസ് മടുത്ത് ഞാന്‍ പുറത്തുപോകാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള മന്ദിരം പണിഞ്ഞു തരാം എന്നു പറഞ്ഞതിന്റെ പേരില്‍ മാത്രം കാത്തതാണെന്ന് കൈരളി ന്യൂസിനോട് അവര്‍ പ്രതികരിച്ചിരുന്നു.

Also Read: ഭാസുരേന്ദ്ര ബാബുവിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും എം വി ഗോവിന്ദൻ മാസ്റ്ററും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News