ഗവർണറുടെ നിലമേൽ നാടകത്തിന് പരസ്യ പിന്തുണയുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്

ഗവർണറുടെ നിലമേൽ നാടകത്തിന് പരസ്യ പിന്തുണയുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. ഗവർണർക്കൊപ്പം കസേരയിട്ട് ഒപ്പം ഇരുന്നത് കോൺഗ്രസ് അഞ്ചൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റും വാർഡ് മെമ്പറുമായ ജാസ്മിൻ മഞ്ചുർ ആണ്.

കോൺഗ്രസ് ബിജെപി ഭായി ഭായി എന്നതിന്റെ തെളിവാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കുത്തിയിരുപ്പ് പൊറാട്ട് നാടകത്തിന് പിന്തുണയുമായി പോയ ജാസ്മിൻ മഞ്ചുർ. ബിജെപി നേതാക്കൾ മാത്രം പിന്തുണച്ച നിലമേൽ നാടകത്തിൽ മഹിളാ കോൺഗ്രസ് നേതാവ് വിളിക്കാത്ത സദ്യയ്ക്ക് പോയി ഇരുന്ന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഗവർണറുടെ നാടകം നിലമേലിൽ നടക്കുമ്പോൾ ജാസ്മിൻ മഞ്ചൂരിനെ ബിജെപി പ്രവർത്തക എന്നാണ് ഗവർണർക്കൊപ്പം ഉണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞത്. അതെ സമയം ഗവർണറായതിനാൽ മാത്രമാണ് താൻ അറിഞ്ഞ്‍കൊണ്ടു പോയി ഒപ്പം ഇരുന്നതെന്ന് ജാസ്മിൻ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗവർണർക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടി കാട്ടിയിരുന്നു.ആ അന്തർധാര താഴെ തട്ടിലും ശക്തമാവുന്നതിന്റെ സൂചനയായി ജാസ്മിൻ മഞ്ചൂരിന്റെ ഗവർണർക്കൊപ്പം കുത്തിയിരുന്നതിനെ കാണാം.

ALSO READ: ചെന്നൈയിൽ കുടിവെള്ള പൈപ്പ് പൊട്ടി; ട്രാൻസ്ഫോർമറുകൾ തകർന്നു, ഉണ്ടായത് വൻ നാശനഷ്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News