എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്

എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്‍ഡ്യാ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവെച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ALSO READ: ‘വാചകക്കസർത്തു നടത്തി കടന്നുപോയ ദിവ്യനല്ല ഗാന്ധിജി, പറഞ്ഞതെന്തോ അതെല്ലാം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി കാലയവനികക്കുള്ളിൽ അപ്രത്യക്ഷനായ മഹാമനീഷി’ : കെ ടി ജലീൽ എംഎൽഎ

മോദി വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചനം.അതേസമയം എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയമെന്ന് ശശി തരൂർ പറഞ്ഞു. എക്‌സിറ്റ്‌പോളുകള്‍ തള്ളിയ ശശി തരൂർ ശരിക്കും ഫലം വരട്ടേയെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു. പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ് പറയുന്നത്.

ALSO READ: ‘മലയാളത്തിൽ ആർക്കും വലിയ താരങ്ങൾ എന്ന ഭാവമില്ല, വ്യത്യസ്തത ഇഷ്ടപ്പെടുന്നവർ, നന്ദി അറിയിക്കുന്നു’, പ്രശംസിച്ച് പായൽ കപാഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News