അധിക സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി; പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയില്‍ ലീഗ്

മുസ്‌ലിം ലീഗിന്റെ അധിക പാര്‍ലമെന്റ് സീറ്റെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയില്‍ മുസ്‌ലിം ലീഗ്. സാഹചര്യം പരിശോധിയ്ക്കാന്‍ മുസ്‌ലിം ലീഗിന്റെ നിര്‍ണായക നേതൃയോഗം നാളെ മലപ്പുറത്ത് ചേരും.അധിക സീറ്റില്ലെങ്കില്‍ കടുത്ത തീരുമാനമുണ്ടാകുമെന്ന മുസ്‌ലിം ലീഗിന്റെ ഭീഷണിയ്ക്ക് കോണ്‍ഗ്രസ് വഴങ്ങാതിരുന്നതോടെ ലീഗ് നേതൃത്വം വെട്ടിലായി.

also read: ‘ഉറക്കം റെയിൽവേ ബെഞ്ചുകളിൽ, വസ്ത്രം മാറിയിരുന്നതാകട്ടെ ടോയ്‌ലറ്റുകളില്‍ വെച്ച്’: സിനിമാ ജീവിതത്തിലെ ദുരിതം പങ്കുവെച്ച് വിവേക് ഒബ്‌റോയ്

കാലങ്ങളായുള്ള മൂന്നാം സീറ്റെന്ന സ്വപ്‌നം നേടിയെടുക്കാനാവാത്ത നേതൃത്വത്തിനെതിരെ അമര്‍ഷം പുകയുന്നുണ്ട്. പകരം രാജ്യസഭാ സീറ്റെന്ന ആവശ്യത്തിലും കാര്യമായ ഉറപ്പ് ലീഗിന് ചര്‍ച്ചകളില്‍ നിന്നു കിട്ടിയില്ല. രാജ്യസഭാ സീറ്റ് നല്‍കുന്നതിന് എഐസിസിയുടെ അനുമതി വാങ്ങണമെന്നാണ് നേതാക്കള്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ നിര്‍ണായ യോഗം നിശ്ചയിച്ചിരിക്കുന്നത്.

രാജ്യസഭാ സീറ്റിനോട് ലീഗ് വിരോധം പ്രകടിപ്പിച്ചിട്ടുമില്ല. മൂന്നാം സീറ്റ് ഔദാര്യമായി കോണ്‍ഗ്രസ് നേതൃത്വം കണ്ടതും പരസ്യ അഭ്യര്‍ത്ഥനകളെ കെ സുധാകരനും വി ഡി സതീശനും അവഗണിച്ചതും നേതൃത്വത്തെ ചൊടിപ്പിട്ടുണ്ട്. പാര്‍ലമെന്റിലേക്ക് അധിക സീറ്റില്ലെന്ന കെ സുധാകരന്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് അവഹേളിച്ചതിനി തുല്യമായി. രാജ്യസഭാ സീറ്റ് വാങ്ങി കീഴടങ്ങിയാല്‍ തിരിച്ചടിയാകുമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയില്‍. മുസ്‌ലിം ലീഗിന്റെ തീരുമാനം ഉറ്റുനോക്കുകയാണ് ലീഗ് പ്രവര്‍ത്തകരും യുഡിഎഫും.

also read: പരസ്യമായി തെറിവിളിക്കുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി: പി എം സുരേഷ് ബാബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News