ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ്; ഭരണഘടനയ്ക്ക് നേരെയുളള ആക്രമണമെന്ന് വിമർശനം

എല്ലാ തെരഞ്ഞെടുപ്പുകളെയും ഏകീകരിക്കുന്ന ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.

ALSO READ: നിപ, പുതിയ പോസിറ്റീവ് കേസുകൾ ഇല്ല; മന്ത്രി വീണാ ജോർജ്

പ്രവർത്തകസമിതി യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെക്കണ്ട കോൺഗ്രസ് നേതാവ് പി ചിദംബരമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഭരണഘടനയ്ക്ക് നേരെയും ഫെഡറലിസത്തിന് നേരെയുമുള്ള ആക്രമണമാണ് ഈ നിയമം. നിരവധി ഭേദഗതികൾ ഈ നിയമത്തിന് ആവശ്യമാണ്. അത് നടക്കില്ലെന്നും ബിജെപിക്ക് അറിയാം. എന്നിട്ടും അവർ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യിക്കുന്നത് രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

ALSO READ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സെപ്തംബർ 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ നടത്തും

പുനഃസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകസമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ഹൈദരാബാദിൽ നടന്നത്. യോഗത്തിൽ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണുയർത്തിയത്. പ്രധാന പ്രശ്‌നങ്ങളെ പൊളളയായ മുദ്രാവാക്യങ്ങള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് ഖാർഗെ പറഞ്ഞത്. ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിന്റെ അശ്രദ്ധ മൂലമാണെന്നും മണിപ്പൂരിലെ തീ മോദി സര്‍ക്കാര്‍ ഹരിയാനയിലെ നൂഹ് വരെ എത്തിച്ചുവെന്നും ഖാർഗെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News