രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല; ക്ഷണം നിരസിച്ചു

ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു കോണ്‍ഗ്രസ്. അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് വ്യകത്മാക്കിയത്. ആദരവോടെ ക്ഷണം നിരസിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

ALSO READ: തുണികളിൽ ഉപയോഗിക്കുന്ന നിറങ്ങൾ മിഠായികളിൽ ഉപയോഗിക്കുന്നെന്ന് കണ്ടെത്തൽ; ഒരു ലക്ഷം രൂപ പിഴ ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

ചടങ്ങ് ആര്‍എസ്എസ് ബിജെപി പരിപാടിയായതിനാലാണ് പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.

ALSO READ:  അംബിക, രാജസേനന്‍, ജി.വേണുഗോപാല്‍, ദിനേശ് പണിക്കര്‍ എന്നിവര്‍ക്ക് പ്രേം നസീര്‍ പുരസ്‌ക്കാരങ്ങള്‍

പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്നാണ് വിമര്‍ശനം. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News