തെലങ്കാനയിലൂടെ പുത്തനുണർവിന് ശ്രമിച്ച് കോൺഗ്രസ്; അന്ത്യമാകുമോ കെ സി ആർ യുഗത്തിന്?

രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അല്പസമയത്തിനകം തുടങ്ങാനിരിക്കെ ദക്ഷിണേന്ത്യയിലേക്ക് വീണ്ടുമൊരു ഗ്രാൻഡ് എൻട്രി സ്വപ്നം കാണുകയാണ് കോൺഗ്രസ്. എക്സിറ്റ് പോൾ ഫലങ്ങൾ തെലങ്കാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുമ്പോൾ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത് ഒരു തിരിച്ചുവരവ് കൂടിയാണ്.

ALSO READ: ‘സെമി ഫൈനൽ’ ജനവിധി ഇന്ന്; ഫലങ്ങൾ തത്സമയം

2014ൽ തെലുങ്കാന രൂപീകരിച്ചതിന് ശേഷം കെ സി ആർ യുഗമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. തെലങ്കാന സംസ്ഥാന രൂപീകരണ സമരത്തിലെ പ്രധാനപ്പെട്ട മുഖമെന്ന നിലയിൽ കെ സി ആർ വലിയ സ്വീകാര്യതയാണ് സംസ്ഥാനത്ത് അനുഭവിച്ചുപോരുന്നത്. കെ സി ആറിന്റെ ആ സ്വീകാര്യത തന്നെയാണ് തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിക്ക് ( തെലങ്കാന രാഷ്ട്ര സമിതി) വലിയ മേൽകൈ നേടിക്കൊടുത്തത്. വീണ്ടും ഒരു വിജയത്തിലൂടെ ഹാട്രിക്ക് ലക്ഷ്യമിടുന്ന കെ സി ആറിന് എന്നാൽ ഇത്തവണ മത്സരം അത്ര എളുപ്പമല്ല.

ALSO READ: വിജയ് സേതുപതിയ്‌ക്കൊപ്പം ‘മെറി ക്രിസ്‌മസ്’ എന്ന ചിത്രത്തിൽ കത്രീന കൈഫ്

തെലങ്കാനയിൽ കോൺഗ്രസ് എക്കാലവും പ്രാദേശികവാദം ഏറ്റുപിടിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനം യുപിഎ കാലത്തായിരുന്നതിനാൽ തങ്ങളും കൂടിയാണ് തെലങ്കാനയുടെ പിറവിക്ക് കാരണമെന്നതാണ് കോൺഗ്രസ് എക്കാലവും ഏറ്റുപിടിച്ച മുദ്രാവാക്യം. എന്നാൽ കെ സി ആർ പ്രഭാവത്തിന് മുൻപിൽ അവയെല്ലാം മങ്ങുകയായിരുന്നു. എന്നാൽ 2021ൽ പാർട്ടിയുടെ അമരത്തെത്തിയ രേവന്ത് റെഡ്ഢി, പാർട്ടിയെ അടിമുടി പുനരുദ്ധീകരിക്കുകയും കെ സി ആറിനെ നേർക്ക് നേർ നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ALSO READ: നെഞ്ചിലിടിപ്പിൽ കോൺഗ്രസ്; അവസാന നിമിഷം മുതിർന്ന നേതാക്കളുടെ യോഗം വിളിച്ച് രാഹുൽ ഗാന്ധി

സമീപ സംസ്ഥാനമായ കർണാടകയിലെ വിജയം കോൺഗ്രസിന് നൽകിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ആ ഒരു ഫലത്തിന്റെ പ്രഭാവം കൂടിയായിരിക്കും തെലങ്കാനയിൽ കാണുക എന്നതാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ദക്ഷിണേന്ത്യയിൽ നിലനിൽക്കുന്ന ബിജെപി വിരുദ്ധതയാണ് കോൺഗ്രസിന്റെ പ്രധാനപ്പെട്ട വോട്ട് ബാങ്ക്. കെ സി ആറിനെതിരെയും ശക്തമായ ആക്രമണമാണ് സംസ്ഥാനത്തെ പ്രചാരണത്തിലുടനീളം കോൺഗ്രസും രാഹുൽ ഗാന്ധിയും നടത്തിയത്. ഇവയെല്ലാം അവസാന നിമിഷം ഗുണമാകും എന്നുതന്നെയാണ് കോൺഗ്രസ് കണക്കുകൂട്ടൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News