തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; മിസോറാമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 39 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്.

ALSO READ: ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു

നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ്. പട്ടികയിൽ കോൺഗ്രസ് അധ്യക്ഷൻ ലാൽസൗത്തയും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വെറും അഞ്ച് സീറ്റുകളിൽ ഒതുങ്ങിപ്പോയിരുന്നു. മണിപ്പൂർ അടക്കം ഭരണവിരുദ്ധ വികാരം അലയടിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിൽ തിരിച്ചുവരാൻ തന്നെയായിരിക്കും കോൺഗ്രസിന്റെ ശ്രമം.

ALSO READ: സ്വന്തം വീട്ടുജോലിക്കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നടി നിഖിത റാവലിന് നഷ്ടമായത് ലക്ഷങ്ങൾ

അതേസമയം, മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ താല്പര്യമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

ALSO READ: തമിഴ്നാടിന് മുന്നേ കേരളത്തിൽ ലിയോ എത്തും; കേരളത്തിലെ വിജയ് ആരാധകർ സന്തോഷത്തിൽ

മണിപ്പൂർ ഇന്ന് ഒരു സംസ്ഥാനമല്ല, ബിജെപി അതിനെ രണ്ടായി വിഭജിച്ചുകഴിഞ്ഞു. അവിടെ ആളുകളെ കൊല്ലുകയും, സ്ത്രീകളെ അതിക്രമത്തിന് ഇരയാക്കുകായും ചെയ്യുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദശർശിക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News