സംവരണം 70 ശതമാനമാക്കും;മോഹന വാഗ്ദാനവുമായി കർണാടകയിൽ കോൺഗ്രസ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. അഞ്ച് പ്രധാന വാ​ഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുറത്തിറക്കിയ പ്രകടന പത്രികയിലുളളത്. സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

സംവരണ പരിധി ഉയർത്തും, ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകൾ നിരോധിക്കും, സൗജന്യ വൈദ്യുതി, വീട്ടമ്മമാർക്കും, ബിരുദധാരികൾക്കും പ്രതിമാസ സഹായം എന്നിയാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങൾ. ഈ വാ​ഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിൽ വരുത്തുമെന്നും കോൺ​ഗ്രസ് ഉറപ്പ് നൽകി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാർ, മുൻ മുഖ്യമന്ത്രിസിദ്ധരാമയ്യ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയർത്തുമെന്നുമാണ് കോൺഗ്രസ് നൽകുന്ന പ്രധാന വാഗ്ദാനം. അൻപത് ശതമാനം സംവരണ പരിധി എഴുപത് ശതമാനമാക്കി ആക്കി ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും, എസ് സി സംവരണം പതിനഞ്ചിൽ നിന്നും നിന്ന് പതിനേഴ് ആയി ഉയർത്തും. എസ്ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തും.

ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം, എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും 10 കിലോ അരി/റാഗി/ഗോതമ്പ്, അധികാരത്തിൽ വന്ന് ആദ്യത്തെ 2 വർഷം എല്ലാ തൊഴിൽരഹിതരായ ഡിഗ്രിയുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ഉള്ളവർക്ക് 1500 രൂപയും, എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി, ബിഎംടിസി ബസ്സുകളിൽ സൗജന്യ യാത്ര.

ബജ്റംഗ്ദൾ, പിഎഫ്ഐ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും ജാതിയുടെയും മതത്തിൻറെയും പേരിലുള്ള സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നിലപാട് സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയിൽ പറയുന്നു.

സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക സെൻസസ് പുറത്ത് വിടും. എസ്സി-എസ്ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് നൽകുമെന്നും കോൺ​ഗ്രസ് പ്രകടന പത്രികയിൽ വാ​ഗ്ദാനം നൽകി. സംസ്ഥാനത്ത് ബിജെപി സർക്കാർ പാസാക്കിയ എല്ലാ അന്യായ നിയമങ്ങളും മറ്റ് ജനവിരുദ്ധ നിയമങ്ങളും അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുമെന്നും കോൺഗ്രസ് പ്രകടനവാഗ്ദാനം ചെയ്യുന്നു.

തികളാഴ്ച ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും എന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാനത്തെ ജനങ്ങൾക്ക് വർഷം തോറും മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. പ്രതിദിനം അരലക്ഷം നന്ദിനി പാലും പ്രതിമാസ റേഷൻ കിറ്റിലൂടെ 5 കിലോ ശ്രീ അന്ന – സിരി ധന്യയും നൽകുന്ന ‘പോഷണ’ പദ്ധതി ആരംഭിക്കുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നു.

മെയ് 10നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. കർണാടകയിൽ ശക്തമായ ത്രികോണ മത്സരമാണ് ഇത്ത പണ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കി കോൺഗ്രസ്, ബിജെപി, ജെഡിഎസ് എന്നീ പാർട്ടികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News