ആനുകൂല്യങ്ങളും ജാതി സർവേയും; മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ജാതി സർവ്വേ നടപ്പാക്കുമെന്ന പ്രധാനപ്പെട്ട വാഗ്ദാനമടക്കം നിരവധി ആനുകൂല്യങ്ങളും ഉള്ളതാണ് പ്രകടനപത്രിക.

ALSO READ: ഓസ്‌ട്രേലിയയിൽ ഇനി മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം സ്റ്റാമ്പുകൾ; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും പ്രകടനപത്രികയിലുണ്ട്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയും 11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 1,500 രൂപയും ക്യാഷ് ഇൻസെന്റീവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യുവാക്കൾക്ക് 8,000 രൂപ വരെ തൊഴിലില്ലായ്മ വേതനവും പ്രകടനപത്രികയിലുണ്ട്.

ALSO READ: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, ഹർജികൾ തള്ളി സുപ്രീംകോടതി

ജാതി സെൻസസ് നടത്തുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. ഒബിസി വിഭാഗത്തിന് 27% സംവരണം, വനിതകൾക്ക് മാസം 1500 രൂപ, ഓൾഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നും വാഗ്ദാനമുണ്ട്. മറ്റ് വിഭാഗങ്ങളിൽ കർഷകർക്കാണ് കൊടുത്താൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. കാർഷിക വായ്പ എഴുതിത്തള്ളൽ, കർഷകർക്ക് നിശ്ചിത മാസവരുമാനം, വിളകൾക്ക് മിനിമം താങ്ങുവില എന്നിവയാണ് കർഷകരെ ലക്ഷ്യംവച്ചുള്ള പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News