പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.സരിന്റെ വാർത്താസമ്മേളനം തുടരുന്നതിന് ഇടയിൽ ആണ് കെപിസിസി ഉത്തരവ് വന്നത്.പി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജുവാണ് സർക്കുലർ പുറത്തിറക്കിയത്.
ALSO READ: ‘കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം’, എൽഡിഎഫിനൊപ്പം പ്രവർത്തിക്കുവാൻ തയ്യാർ; നിലപാടറിയിച്ച് സരിൻ
അതേസമയം സിപിഐഎമ്മിനെ പി സരിൻ അഭിനന്ദിച്ചു. ലോക്സഭയിൽ പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷം പരിശോധന നടത്തി,കോൺഗ്രസിൽ ഒന്നും നടക്കുന്നില്ല,കെട്ടുറപ്പുള്ള പാർട്ടിയാണ് സി പി ഐ എം എന്നും സരിൻ പറഞ്ഞു.തനിക്ക് പാർട്ടിയിൽ ഇടമുണ്ടോ എന്ന് എൽ ഡി എഫ് നേതാക്കളോട് സരിൻ ചോദിച്ചു.തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനൊപ്പം പ്രവർത്തിക്കുമെന്നും സിപിഐഎം എന്നെ പരിഗണിച്ചാൽ ഒപ്പം നിൽക്കും എന്നും ആവശ്യപ്പെട്ടാൽ മത്സരിക്കും സരിൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here