ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്; ആ ട്വീറ്റ് വെറുതെയല്ല

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ – ഓസ്‌ട്രേലിയ കലാശപോരാട്ടം നടക്കുമ്പോള്‍ രാജ്യമാകെ ആകാംശയോടെ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിടുന്നത് കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ച് ബിജെപി എക്‌സില്‍ ഒരു പോസ്റ്റിട്ടത്.

ALSO READ:ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്; ആ ട്വീറ്റ് വെറുതെയല്ല

കമോണ്‍ ഇന്ത്യ! ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. ഇതേ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ട്. അത് സത്യം തന്നെ! ഇന്ത്യ ജയിക്കും എന്ന തലക്കെട്ടോടെയാണ് ബിജെപി ട്വീറ്റ് കോണ്‍ഗ്രസ് റീ്ട്വീറ്റ് ചെയ്തിരിക്കുന്നത്.

ALSO READ:‘ധൂം’ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ടീം ഇന്ത്യയ്ക്ക് ആശംസ അറിയിക്കുന്നത് ഒരു വശത്ത് നിര്‍ത്തിയാല്‍. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വിജയിക്കുമെന്നൊരു ധ്വനി കൂടി കോണ്‍ഗ്രസ് നല്‍കി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്.

ALSO READ:‘ധൂം’ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

അതേസമയം ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ 127 റണ്‍സാണ് ഇതുവരെ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News