കോൺഗ്രസിൽ ഇപ്പോള്‍ ആരും മുഖ്യമന്ത്രിമാര്‍ അല്ലെന്നും പുനഃസംഘടന തുറക്കാത്ത അധ്യായം ആണെന്നും കെ മുരളീധരന്‍. ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാമെന്ന് വി ഡി സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു.
പക്ഷേ വ്യക്തിഹത്യ നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സാമുദായിക സംഘടനകളും ആയി കോണ്‍ഗ്രസ് അകലുകയല്ല അടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ശൈലിയില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിശോധിച്ചോളും. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എം എല്‍ എമാര്‍ ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇതുവരെ ഒരു തരത്തിലുള്ള ചര്‍ച്ചയും ആരംഭിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Read Also: അഹങ്കാരത്തിൻ്റെ ആൾരൂപമാണ് വി ഡി സതീശൻ; വെള്ളാപ്പള്ളി നടേശൻ
വി ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നും വിമർശിച്ചിരുന്നു. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശനെന്നും താനാണ് രാജാവ്, രാജ്ഞി, രാജ്യം എന്ന നിലയിലാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here