കോണ്‍ഗ്രസില്‍ പുനഃസംഘടനാ സൂചന നല്‍കി ചെന്നിത്തല; തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ശക്തിപ്പെടണം

ramesh-chennithala-congress-rift

കോൺഗ്രസിൽ പുനഃസംഘടന വേണമെന്ന സൂചന നല്‍കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യമായ തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും നിലവില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ‘കോണ്‍ഗ്രസ് നേതാക്കള്‍ ജാതിമത ശക്തികളുടെ അടിമകളാകരുത്’; സതീശനെ പിന്തുണച്ചും ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്തും ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യമോ

പരിപാടിക്ക് ആരെ ക്ഷണിക്കണമെന്നത് എന്‍എസ്എസ് ആണ് തീരുമാനിക്കുന്നത്. ക്ഷണം സ്വീകരിച്ച് താന്‍ പരിപാടിയില്‍ പങ്കെടുക്കും. സാമുദായിക സംഘടനകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനെന്നത് വെള്ളാപ്പള്ളി നടേശൻ്റെ അഭിപ്രായമാണ്. വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ജാതി-മത ശക്തികളുടെ അടിമകളാകരുതെന്ന് രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടും വിഡി സതീശനെ പിന്തുണച്ചും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ചെന്നിത്തലയെ എന്‍എസ്എസും എസ്എന്‍ഡിപിയും ക്ഷണിച്ചതില്‍ അതീവ അസന്തുഷ്ടിയുള്ള സതീശന് വേണ്ടിയാണ് ചെറിയാന്‍ ഫിലിപ്പ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News