ചെന്നിത്തലയ്ക്ക് എന്‍എസ്എസ്- എസ്എന്‍ഡിപി പിന്തുണ: കോൺഗ്രസിൽ തർക്കം പുകയുന്നു

vd-satheesan-ramesh-chennithala

കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയ്ക്ക്
പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള എന്‍എസ്എസ്സിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടിനെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ പുകയുന്നു. മന്നം ജയന്തി ആഘോഷപരിപാടിയിലേയ്ക്ക് എന്‍എസ്എസ് തന്നെ ക്ഷണിച്ചത് ആഭിമാനകരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ വിമര്‍ശിക്കാന്‍ സാമുദായിക നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ കെ സി വേണുഗോപാല്‍ തയ്യാറായില്ല.

വി ഡി സതീശനും കെ സി വേണുഗോപാലും ചേര്‍ന്ന് രമേശ് ചെന്നിത്തലയെ സംസ്ഥാന രാഷ്രീയത്തില്‍ അപ്രസക്തനാക്കുന്നതിനിടയിലാണ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ്സും എസ്എന്‍ഡിപിയും രംഗത്ത് വന്നത്. മന്നം ജയന്തിയിലേയ്ക്കുളള എന്‍എസ്എസ് ക്ഷണിച്ചതിനോട് രമേശ് ചെന്നിത്തല പ്രതികരിച്ചതിങ്ങനെയായിരുന്നു. പരിപാടിക്ക് ആരെ ക്ഷണിക്കണമെന്നത് എന്‍എസ്എസ് ആണ് തീരുമാനിക്കുന്നത്. ക്ഷണം സ്വീകരിച്ച് താന്‍ പരിപാടിയില്‍ പങ്കെടുക്കും. സാമുദായിക സംഘടനകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

Read Also: കോണ്‍ഗ്രസില്‍ പുനഃസംഘടനാ സൂചന നല്‍കി ചെന്നിത്തല; തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ശക്തിപ്പെടണം

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവര്‍ത്തിച്ച് വിഡി സതീശന്‍ രംഗത്തെത്തി. സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം കേട്ടാല്‍ കാര്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എന്‍ എസ് എസ് നിലപാടിനെ 2021ലും 2022ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എന്‍ എസ് എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

ചെന്നിത്തലയെ ഒതുക്കാനുളള സതീശനെ നീക്കങ്ങള്‍ക്ക് പൂര്‍ണ
പിന്തുണ നല്‍കുന്നത് കെ സി വേണുഗോപാലാണ്. എന്‍എസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതില്‍ പ്രതികരിക്കാതെ വേണുഗോപാല്‍ ഒഴിഞ്ഞുമാറി. ഇതില്‍ മറുപടി പറയാന്‍ അല്ല തന്റെ വാര്‍ത്താസമ്മേളനം എന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ മറുപടി പറയേണ്ട വ്യക്തി ഞാനല്ല. മാധ്യമങ്ങള്‍ ചെല്ലുമ്പോള്‍ പറയുന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് അവരുടെ അജണ്ട ആണെന്ന് തോന്നുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.

Read Also: വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവര്‍ത്തിച്ച് വിഡി സതീശന്‍; പ്രതികരിക്കാതെ കെസി വേണുഗോപാല്‍

വിഷയത്തില്‍ പരസ്യപ്രതികരണം നടത്തേണ്ട എന്നതാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. അടുത്ത ഭരണം യുഡിഎഫിന് കിട്ടുമെന്ന പ്രതീക്ഷയുണ്ടാകുമ്പോള്‍ പല സാമുദായിക സംഘടനാ നേതാക്കളും അടുക്കും. പക്ഷേ ലീഗിന് ഒരു തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് സമയമായാല്‍ ലീഗ് അത് തുറന്ന് പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News