താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവർത്തിച്ച് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശൻ്റെ വിമര്‍ശന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം കേട്ടാല്‍ കാര്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.
എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എന്‍ എസ് എസ് നിലപാടിനെ 2021ലും 2022ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എന്‍ എസ് എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു.
അതേസമയം, എന്‍എസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതില്‍ പ്രതികരിക്കാതെ കെസി വേണുഗോപാല്‍ ഒഴിഞ്ഞുമാറി. ഇതില്‍ മറുപടി പറയാന്‍ അല്ല തന്റെ വാര്‍ത്താസമ്മേളനം എന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ മറുപടി പറയേണ്ട വ്യക്തി ഞാനല്ല. മാധ്യമങ്ങള്‍ ചെല്ലുമ്പോള്‍ പറയുന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇത് അവരുടെ അജണ്ട ആണെന്ന് തോന്നുന്നില്ല. അഭിപ്രായം ആര്‍ക്കും എന്തും പറയാം. അന്തിമ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണ്. സാമുദായിക സംഘടനകളെ കോണ്‍ഗ്രസ് എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here