ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത; ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി

ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോപ്പറേറ്റിവ് ബാങ്കിന്റെ ക്രൂരത. ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോപ്പറേറ്റിവ് ബാങ്കിന്റേതാണ് അനധികൃത ജപ്തി നടപടി. ആലുവ കീഴ്മാട് പഞ്ചായത്തില്‍ വൈരമണിയും കുടുംബവുമാണ് ദുരനുഭവം നേരിട്ടത്.

10 ലക്ഷം വായ്പ എടുത്തതില്‍ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് വൈരമണി പറഞ്ഞു. ഇനിയും 13 ലക്ഷം കൂടി അടയ്ക്കണം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം എന്ന് വൈരമണി പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് ബാങ്ക് അധികൃതര്‍ എത്തി ജപ്തി നടപടികള്‍ നടത്തിയത്.

ALSO READ:അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News