കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൻ്റെ ജപ്തി: കുടുംബത്തിന് പുറത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം, വീട് തുറന്നത് മന്ത്രി വാസവൻ ഇടപെട്ട്

കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ ബാങ്ക് വീട് ജപ്തി ചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടുന്ന കുടുംബത്തിന് അനുഭവിക്കേണ്ടി വന്നത് വലിയ ദുരിതം. 8 മണിക്കൂറോളം വീടിന് പുറത്തിരിക്കേണ്ടി വന്നുവെന്ന് വൈരമണിയുടെ കുടുംബം പറഞ്ഞു.

ഭക്ഷണം കഴിക്കാനോ വീടിനകത്തുള്ള മരുന്നെടുക്കാനോ കഴിഞ്ഞില്ലെന്ന് വൈരമണിയുടെ ഭാര്യ വത്സല പ്രതികരിച്ചു. മന്ത്രി വാസവൻ ഇടപെട്ടതുകൊണ്ടാണ് പിന്നീട് വീട് തുറന്നു തന്നത്. ചൊവ്വാഴ്ച ബാങ്കധികൃതർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വത്സല പറഞ്ഞു.

Read Also: ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ക്രൂരത; ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി

ആലുവ കീഴ്മാട് പഞ്ചായത്തില്‍ വൈരമണിയും കുടുംബവുമാണ് ദുരനുഭവം നേരിട്ടത്. 10 ലക്ഷം വായ്പ എടുത്തതില്‍ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് വൈരമണി പറഞ്ഞു. ഇനിയും 13 ലക്ഷം കൂടി അടയ്ക്കണം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണിതെന്ന് വൈരമണി പറഞ്ഞിരുന്നു. വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് ബാങ്ക് അധികൃതര്‍ എത്തി ജപ്തി നടപടികള്‍ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News