ശബരിമലയുടെ പേരില്‍ ബിജെപിക്കൊപ്പം കള്ളപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ്: എളമരം കരീം എം പി

ശബരിമലയുടെ പേരില്‍ ബിജെപിക്കൊപ്പം കള്ളപ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. എല്‍ഡിഎഫിനെ തകര്‍ക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കള്ളപ്രചാരണത്തിന് ചില മാധ്യമങ്ങളുടെ കൂട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് നടന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം എംപി.

Also Read: യുഎസിൽ പതിനെട്ട് വയസുകാരനായ മകന് അധ്യാപികയുമായി ലൈംഗിക ബന്ധം; കൈയ്യോടെ പൊക്കി അമ്മ

പാലക്കാട് നടന്ന ബിവറേജസ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളെ എളമരം കരീം എംപി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പ്രതിഷേധ ഭജന നടത്താന്‍ പോയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വിമോചന സമരം നടത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് കരുതേണ്ടെന്നും പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുമ്പോള്‍ ബിജെപിക്കൊപ്പം യുഡിഎഫും നില്‍ക്കുകയാണെന്നും കള്ളപ്രചരണങ്ങള്‍ക്ക് മാധ്യമങ്ങളുടെ കൂട്ടുണ്ടെന്നും കുറ്റപ്പെടുത്തി.

Also Read: ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ പങ്കെടുക്കാൻ മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും

ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ നടന്ന സമ്മേളനം കെ കെ ജയചന്ദ്രനെ സംസ്ഥാന പ്രസിഡന്റായും വി എസ് അരുണിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇതോടൊപ്പം 39 അംഗ സംസ്ഥാന കമ്മിറ്റിയേയും 128 അംഗ ജനറല്‍ കൗണ്‍സിലിനെയും 21 അംഗ വനിതാ സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News