ആർ.എസ്.എസ് നേതാവിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് ലീഗൽ സെൽ ശ്രീരംഗപട്ടണം ടൗൺ പ്രസിഡന്റ് ഡി. ചന്ദ്രഗൗഡക്കിനെയാണ് പുറത്താക്കിയത്. മുതിർന്ന ആർ.എസ്.എസ് നേതാവ് മംഗളൂരു കല്ലട്ക്കയിലെ ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനുവേണ്ടി മുൻകൂർ ജാമ്യാപേക്ഷയിൽ ശ്രീരംഗപട്ടണം അഡി.ജില്ല സെഷൻസ് കോടതിയിൽ (മൂന്ന്) ഹാജരായതിനാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
ALSO READ: ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
കഴിഞ്ഞ മാസം 24ന് പ്രഭാകർ ഭട്ട് നടത്തിയ പ്രസംഗത്തിലെ മുസ്ലിം സ്ത്രീവിരുദ്ധ, വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി മാണ്ഡ്യ പൊലീസ് കേസെടുത്തിരുന്നു. ഹനുമാൻ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിൽ കല്ലട്ക്ക പ്രഭാകറിന് ബുധനാഴ്ച കോടതി രണ്ട് ആൾജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും വിധിച്ച് ജാമ്യം അനുവദിച്ചിരുന്നു. കോടതിയിൽ ഹാജരാകരുതെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഗൗഡ വഴങ്ങിയില്ല. ഇതിനെത്തുടർന്നാണ് നടപടി.
ALSO READ: മയക്ക് മരുന്ന് സംഘത്തിലെ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ഗുരുതര പരിക്ക്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here