ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേത്: മുഖ്യമന്ത്രി

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് മുഖ്.മന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിന് കേന്ദ്രം തടസം നില്‍ക്കുന്നുവെന്നും ഇതാണ് ജനസമക്ഷം അവതരിപ്പിക്കുന്നതെന്നും തിരുവനന്തപുരം നേമം നവകേരളസദസില്‍ മുഖ്യമന്ത്രി പറഞ്ഞു. ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് എതിരായി സംഘടിപ്പിക്കുന്ന പരിപാടിയല്ല നവകേരള സദസെന്നും ബിജെപിയെക്കാളും ഇക്കാര്യത്തില്‍ വിഷമം പറഞ്ഞു നടക്കുന്നത് പ്രതിരക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  ആദ്യ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട് യുവതി; രണ്ട് മാസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിപക്ഷ നേതാവാണ് ഈ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്ന് പറഞ്ഞത്. ബിജെപിയോടുള്ള പ്രത്യേക ആത്മബന്ധത്തിന്റെ ഫലമായിട്ടാണ് ബഹിഷ്‌കരണം. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേത്. അവസരവാദ കളിക്ക് അവര്‍ക്കൊന്നും ഒരു വിഷമവും ഉണ്ടായിട്ടില്ല. തങ്ങള്‍ക്കൊപ്പം ബിജെപി വേണം എന്നതാണ് നിലപാട്. നാല് സീറ്റിനു വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാന്‍ കൂട്ടാക്കാത്തവരാണ് കോണ്‍ഗ്രസ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News