സഖ്യം നിലനിര്‍ത്താന്‍ വന്‍വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്; യുപിക്ക് പിന്നാലെ ദില്ലിയിലും

യുപിയില്‍ ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ദില്ലിയിലെ കോണ്‍ഗ്രസ് നിലപാടാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സഖ്യം നിലനിര്‍ത്താന്‍ വലിയ വിട്ടുവീഴ്ചകള്‍ക്കാണ് കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നത്. ദില്ലിയില്‍ എഎപിയുമായുള്ള സഖ്യത്തില്‍ ഏഴ് ലോക്‌സഭാ സീറ്റില്‍ രണ്ടോ മൂന്നോ എണ്ണം കൊണ്ട് തൃപ്തിപ്പെടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ദില്ലി കൂടാതെ ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഈ സഖ്യം പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബില്‍ എല്ലാ സീറ്റിലും എഎപി മത്സരിക്കുമെന്നൊരു നിലപാടിലാണെന്നും വിവരമുണ്ട്.

ALSO READ:  സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്; അതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്: മുഖ്യമന്ത്രി

ദില്ലിയില്‍ ഏഴില്‍ നാലു സീറ്റിലെങ്കിലും മത്സരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ദില്ലിയില്‍ നിലവിലെ മേല്‍ക്കൈ ആംആദ്മി പാര്‍ട്ടിക്കാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് സഹായമായത്. ഇതോടെ സീറ്റ് വിഭജന നടപടികള്‍ വേഗത്തിലായി.

ALSO READ: ആരോഗ്യ വകുപ്പില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; 3 പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News