കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി പ്രതീക്ഷിച്ചതാണെന്നും വാദം പൂര്‍ത്തിയാക്കി 66 ദിവസങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നതെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞു. ജുഡീഷ്യറില്‍ വിശ്വാസമുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞു.
Also Read- കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു; വീഡിയോ
ഒരു സമുദായത്തിനും മാനഹാനി ഉണ്ടാക്കുന്നതൊന്നും രാഹുല്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം എങ്ങനെ മാനനഷ്ടത്തിന് കാരണമായി? ഈ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയില്ല. ഒരു പൊതു പ്രസ്താവന എങ്ങനെയാണ് ഒരു സമുദായങ്ങളെയും വ്യക്തിങ്ങളെയും ബാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Also Read- “പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ വന്നു”: പതിനാറു വയസുകാരന്‍റെ കുറിപ്പ്
കേസിന്റെ ഉറവിടങ്ങളെല്ലാം ഒന്നാണ്. ബിജെപി നേതാക്കളും ഭാരവാഹികളുമാണ് ഇതിന് പിന്നില്‍. ഇതില്‍ നിന്നും എല്ലാം വ്യകതമാണ്. മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യപ്പെട്ടു. ജനങ്ങളുടെ കോടതിയില്‍ പ്രതീക്ഷയുണ്ട്. എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും രാഹുല്‍ ഇതിനെ ഭയക്കുന്നില്ല. സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കാം. ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോര്‍ഡുള്ള ആളല്ല രാഹുല്‍. രാഹുലിനെതിരായ എല്ലാ പരാതികള്‍ക്ക് പിന്നിലും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അഭിഷേക് സിംഗ്‌വി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here