നിരന്തരമായ അപമാനം; കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത പാര്‍ട്ടി വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നിരന്തരമായ അപമാനവും വ്യക്തിഹത്യയും മൂലം പ്രാഥമിക അംഗത്വവും മറ്റെല്ലാ ചുമതലകളില്‍ നിന്നും രാജിവയ്ക്കുന്നതായി ദേശീയ വക്താവായിരുന്ന രോഹന്‍ ഗുപത് അറിയിച്ചു.

ALSO READ:  ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുകയാണ്, ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കില്ല: മുഖ്യമന്ത്രി

പിതാവിന്റെ ആരോഗ്യം മോശമാണെന്ന് കാട്ടി കോണ്‍ഗ്രസ് അഹമ്മദാബാദ് ഈസ്റ്റ് സീറ്റില്‍ മത്സരിക്കാനിരുന്ന ഗുപത് അതില്‍ നിന്നും തിങ്കളാഴ്ച പിന്‍വാങ്ങിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയ്ക്ക് നല്‍കിയ രാജിക്കത്തിന്റെ കോപ്പി അദ്ദേഹം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

ALSO READ: ‘ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമയുടെ ആക്രോശം’: ഗായിക സിതാര

സീനിയര്‍ നേതാക്കള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നും വ്യക്തിഹത്യ ചെയ്യുന്നുവെന്നും രാജിക്കത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഒപ്പം വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൂടി വന്നതോടെ രാജി വയ്ക്കുകയാണെന്നും ഗുപ്ത രാജിക്കത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News