‘കേരളം തകരുന്നെങ്കില്‍ തകരട്ടെ ബിജെപിയെ എതിര്‍ക്കാന്‍ ഇല്ല’ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്: മുഖ്യമന്ത്രി

നേമത്ത് ജനസഞ്ചയത്തിനു നടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും. നാല് സീറ്റിനും വോട്ടിനും വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോണ്‍ഗ്രസും ചില കോണ്‍ഗ്രസ് നേതാക്കളുമെന്ന് മുഖ്യമന്ത്രി. കേരളം തകരുന്നങ്കില്‍ തരട്ടെ ബിജെപിയെ എതിര്‍ക്കാന്‍ ഇല്ല എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നവ കേരള സദസ്സിന്റെ അവസാന ദിവസം ഓരോ മണ്ഡലത്തിലും വന്‍ ജനസഞ്ചയമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്. നേമത്തിന്റെ രാഷ്ട്രീയ സ്വഭാവവും അതില്‍ കണ്ടു.

Also Read: ആദ്യ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട് യുവതി; രണ്ട് മാസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന നാണംകെട്ട രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസിന്റേത്. മറ്റു മുന്നണിയെ നേരിടാനുള്ള ശേഷി ഇന്ന് യുഡിഎഫിന് ഇല്ല .അവര്‍ക്ക് രക്ഷയ്ക്കായി ബിജെപി എത്തണമെന്ന് അവര്‍ കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാല് സീറ്റിനും വോട്ടിനും വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാന്‍ കൂട്ടാക്കാത്തവരാണ് കോണ്‍ഗ്രസ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേരളം തകരുന്നെങ്കില്‍ തകരട്ടെ. ബിജെപിയെ ഇപ്പോള്‍ എതിര്‍ക്കാന്‍ പുറപ്പെടേണ്ടതില്ല. അതിന്റെ ഭാഗമായാണ് നവകേരള സദസ്സ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

നാടിനുവേണ്ടി ഒന്നിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ജനവും അവരുടെ അണികളും പ്രധാനപ്പെട്ട നേതാക്കള്‍ക്കും കോണ്‍ഗ്രസ് മടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. നിറകയ്യടിയോടെയായിരുന്നു മന്ത്രിസഭയുടെ മണ്ഡലത്തില്‍ നിന്നുള്ള മടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News