തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം; ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പാര്‍ടി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഒഡിഷയിലെ കോണ്‍ഗ്രസ് കമ്മിറ്റികളുടെ സമ്പൂര്‍ണ പിരിച്ചുവിടലിന് അംഗീകാരം നല്‍കിയത്. കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റി, ജില്ലാ, ബ്ലോക്ക്, മണ്ഡലം കമറ്റികളാണ് പിരിച്ചുവിട്ടത്. പുതിയ അധ്യക്ഷന്മാരെ നിയമിക്കുന്നതുവരെ നിലവിലെ പ്രസിഡന്റുമാര്‍ ആക്ടിംഗ് പ്രസിഡന്റുമാരായി തുടരുമെന്നും ഖാര്‍ഗെ അറിയിച്ചു.

Also Read: അങ്കോള അപകടം: സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ

ശരത് പട്നായിക് ആയിരുന്നു പിരിച്ചുവിട്ട പി.സി.സിയുടെ അധ്യക്ഷന്‍. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ 147 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് പതിനാല് സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. ലോക്സഭാ തെരഞ്ഞെടുപ്പിലും 20 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒരു സീറ്റിലൊഴിച്ച് ബാക്കി മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടതോടെ കേന്ദ്ര നേതൃത്വവും അതൃപ്തി അറിയിച്ചു. 78 സീറ്റ് നേടി ബി.ജെ.പി കാല്‍ നൂറ്റാണ്ടിലധികമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.ഡിയില്‍ നിന്ന് ഭരണം പിടിച്ചെടുത്തിരുന്നു.

Also Read: ‘അർജുൻ മണ്ണിനടിയിൽപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടില്ല’: സംഭവം നടന്ന് ആറു ദിവസത്തിന് ശേഷം പ്രതികരിച്ച് ഗവർണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News