കോൺഗ്രസിൽ തമ്മിലടി; ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം

ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം. ഇന്നലെ രാത്രി മണ്ണന്തലയിലായിരുന്നു സംഭവം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തുടർച്ചയാണ് സംഭവം. മുൻ എംഎൽഎ എം എ വാഹിദാണ് പിന്നിലെന്ന് ആരോപണം ഉണ്ട്. പാർട്ടി നേതൃത്വത്തിന് പരാതി നൽകാൻ ഒരു വിഭാഗം ഒരുങ്ങുന്നു. ശശി തരൂരിനെ പിടിച്ചു തള്ളിയതായും ആരോപണമുണ്ട്.

Also Read: ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയവരിൽ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ള ‘ഡിവിസ് ലാബും’; കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

സ്ഥാനാർഥിക്ക് ചേരി തിരിഞ്ഞു സ്വീകരണം ഒരുക്കിയതാണ് തർക്കത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തലുമുണ്ടായി. ശശി തരൂർ മടങ്ങിയതിന് പിന്നാലെയായിരുന്നു കൂട്ടത്തല്ല്. വീഡിയോ ഷൂട്ട് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഫോൺ പിടിച്ച് വാങ്ങി. ബ്ലോക്ക് പ്രസിഡൻറ് സനലാണ് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയത്.

Also Read: മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News