കോൺഗ്രസ് ആസ്ഥാനത്ത് ജയ് ബജ്‌രംഗ് ബലി വിളികളും ഹനുമാൻ വേഷധാരികളും

കർണാടക തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും. ആഘോഷത്തിനിടെ ഹനുമാന്റെ ഫോട്ടോ കയ്യിൽ പിടിച്ചും പ്രസാദമായി ലഡ്ഡു നൽകിയും കോൺഗ്രസ് പ്രവർത്തകർ വിജയമാഘോഷിച്ചു.

‘ഹനുമാൻ സ്വാമി ഞങ്ങളുടെ ഒപ്പമാണ്, സ്വാമി ബിജെപിക്ക് പിഴ ചുമത്തി’ എന്നും കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നുണ്ടായിരുന്നു. കർണാടകയിൽ ബിജെപിയെ നേരിട്ട കോൺഗ്രസിന്റെ പ്രധാനപ്പെട്ട ഒരു പ്രചാരണ ആയുധം തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നതായിരുന്നു. എന്നാൽ ബിജെപി കൂടുതൽ ശക്തിയോടെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതോട് കൂടി കോൺഗ്രസിന് നിലപാട് മാറ്റേണ്ടി വന്നു.

അതേസമയം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു.

ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ എംഎൽഎമാർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറി എന്നിവരുടെയടക്കം പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡി.കെ പറഞ്ഞു. സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News