ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നു: മുഖ്യമന്ത്രി

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ധൂർത്തും കെടുകാര്യസ്ഥയുമാണെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൃദു വർഗീയതയും ചെപ്പടിവിദ്യയും ചാഞ്ചാട്ടവും നടത്തിയാൽ അന്തിമ ഗുണം രാജ്യത്തെ വർഗീയശക്തികൾക്ക് ആയിരിക്കും. മണിപ്പൂരിൽ സംഘപരിവാർ ശക്തികളുടെ ഒത്താശയോടെ ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി തകർക്കപ്പെട്ടു.

Also Read: രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ടീസ്റ്റ സെതല്‍വാദ്

സംഘപരിവാറിന്റെ തീവ്രവർഗീയതയുടെ നേർപതിപ്പാണ് മണിപ്പൂരിൽ നടക്കുന്നത്. ഉത്തരാഖണ്ഡിൽ നടന്നത് മുസ്ലീം വംശഹത്യയാണ്. സംഘപരിവാർ സർക്കാർ ഇനിയും അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന് ആപത്താണ്. വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് എൽഡിഎഫ് സർക്കാർ എന്തായാലും മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News